എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 30 ഓഗസ്റ്റ് 2021 (21:20 IST)
മൂവാറ്റുപുഴ: കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നു പേർ മരിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. തൊടുപുഴ പുരപ്പുഴ സ്വദേശികളായ മൂക്കിലക്കാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), വിഷ്ണുവിന്റെ സഹോദരൻ അരുൺ ബാബു (22) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ നാല് മണിയോടെ എം.സി. റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് അടുത്തായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും തൃശൂരിലേക്ക് മണ്ണുമാന്തി യന്ത്രവുമായി പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
കാറിൽ ഉണ്ടായിരുന്ന പുരപ്പുഴ മൂക്കിളകാട്ടിൽ അമർനാഥ് എന്ന 20 കാരനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.