വാഹനാപകടം: രണ്ട് മരണം

ഇരിട്ടി:| Last Modified ശനി, 16 ഓഗസ്റ്റ് 2014 (20:07 IST)
ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പുന്നാട് സ്വദേശി ഷഹനാ മന്‍സിലില്‍ ഷെഫീക്ക് (30), ജ്യേഷ്ഠന്‍ വിളക്കോട് ചാക്കാടെ ഉമ്മര്‍-ഷാഹിദ ദമ്പതികളുടെ മകള്‍ ഷഹന ഫാത്തിക (8) എന്നിവരാണു ദുരന്തത്തില്‍ മരിച്ചത്.

ഇരിട്ടിയില്‍ നിന്നു കണ്ണൂരേക്ക് പോവുകയായിരുന്ന ഭഗവതി എന്ന സ്വകാര്യ ബസ് മരിച്ചവര്‍ സഞ്ചരിച്ച ബൈക്കില്‍ കൂട്ടിയിടിക്കുകയാണുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഇരിട്ടി - മട്ടന്നൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :