വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ചു; 4 മരണം; 10 പേർക്ക് പരിക്ക്

സംഭവത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 7 ജനുവരി 2020 (08:05 IST)
വൈക്കത്ത് വാഹനാപകടത്തിൽ നാല് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ചേരുംചുവടിൽ കാറും ബസും കൂട്ടിയിടിച്ചാണ് അപകടം. സംഭവത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ചേരുംചുവട് പാലത്തിന് സമീപത്താണ് സംഭവം. വൈക്കത്ത് നിന്ന് എറണാകുളത്തേക്കു പോയ സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നിരവധി ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :