പഴനിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

വാഹനാപകടം , പഴനി , മലയാളികള്‍ മരിച്ചു , അപകടം
പഴനി| jibin| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (09:21 IST)
പഴനിയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കക്കാടംപൊയില്‍ സ്വദേശി കെഡി ജോസഫ് (40), പൂവപ്പാറ സ്വദേശി ഷിജോ (35) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോടാക്സി സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.


മധുരയിൽ കണ്ണിനു പരുക്കേറ്റു ചികിൽസയിലിരിക്കുന്ന രോഗിയെ സന്ദർശിക്കുന്നതിനുവേണ്ടി പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ ലഭ്യമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :