അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു

  accident , death , സുരേഷ് , കിണര്‍ , അണ്ണാന്‍ , അപകടം
പാലക്കാട്| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (07:16 IST)
കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

കൊപ്പം വെട്ടിക്കാട് കരിമ്പനക്കൽ രാമകൃഷ്ണന്റെ മകൻ സുരേഷ് (42), മയിലാട്ടുകുന്ന് കുഞ്ഞിക്കുട്ടന്റെ മകൻ സുരേന്ദ്രൻ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടിയാണ് (30) ചികിത്സയിലുള്ളത്.

തൃത്താല കൊപ്പത്ത് ഞയറാഴ്‌ച രാവിലെ ഒമ്പതോടെയാണ് സംഭവം. സുരേഷിന്റെ വീട്ടിലെ കിണറ്റിൽ വീണ അണ്ണാനെ രക്ഷിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

ആദ്യം കിണറ്റിലിറങ്ങിയ സുരേഷിന് ശ്വാസ തടസമുണ്ടായതോടെ ഇയാളെ രക്ഷിക്കാനാണ് അയൽവാസിയായ സുരേന്ദ്രനും കൃഷ്ണൻകുട്ടിയും ഇറങ്ങിയത്. ഒമ്പതടി താഴ്‌ചയുള്ള കിണറിന്റെ താഴെയെത്തിയപ്പോൾ ഇവർക്കും ബോധക്ഷയമുണ്ടാവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :