സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (09:45 IST)
പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ വടക്കല്‍ പൂമതുശ്ശേരി നിക്‌സന്റെ മകള്‍ അല്‍ഫോന്‍സാ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. എം ഇ എസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയാണ് അല്‍ഫോന്‍സാ. സഹയാത്രികനായ 21കാരന്‍ അശ്വിനെ പരിക്കോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. കഴിഞ്ഞദിവസം രാവിലെ 6.55നായിരുന്നു അപകടം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.