റോഡപകടം: 6 മരണം

പുനലൂര്‍| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (19:01 IST)
തമിഴ്നാട്ടിലെ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ 6 പേര്‍ മരിച്ചു. കൊല്ലം - തേനി പാതയില്‍ പുളിയറയിലെ പുതൂരില്‍ ഓട്ടോറിക്ഷയില്‍ ലോറിയിടിച്ചാണു തമിഴ്നാട്ടുകാരായ ആറു പേര്‍ മരിച്ചത്.

കര്‍ക്കിടി സ്വദേശിയായ ഓട്ടോഡ്രൈവ്ര്‍ കറുപ്പുസ്വാമി (35), യാത്രക്കാരായ പുളിയറ മഹേഷ് (30), ആലയ് അയിറ്റി (60), മുരുകന്‍ (30), കനവ് (60), പേശിയമ്മ (48) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ കേരളത്തില്‍ നിന്ന് ലോഡുമായി തമിഴ്നാട്ടിലേക്ക് വന്ന ലോറിയും എതിരെ വന്ന ഓട്ടോറിക്ഷയുമാണു കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്തുവച്ചു തന്നെ അഞ്ച് പേര്‍ മരിച്ചു.

വിജനമായ സ്ഥലമായിരുന്നതിനാല്‍ വാഹനാപകടം ഉണ്ടായ ഉടന്‍ ലോറി ജീവനക്കാര്‍ ഓടിയൊളിച്ചു. കുറേ സമയത്തിനു ശേഷം വന്ന നാട്ടുകാരും കൃഷിക്കാരും ചേര്‍ന്നാണു ഓട്ടോഡ്രൈവറെ 3 കിലോമീറ്റര്‍ അകലെയുള്ള ചെങ്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :