എ കെ ജെ അയ്യർ|
Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (15:31 IST)
തിരുവനന്തപുരം :
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ സംഭവത്തിൽ മൂന്ന് യുവാക്കൾ മരിച്ചു.
വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം.
വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയായിരുന്നു കാരണം എന്നാണ് സൂചന. രണ്ട് ബൈക്കിലും മൂന്ന് പേർ വീതം ഉണ്ടായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.