കോഴിക്കോട്|
Last Modified വെള്ളി, 23 ഒക്ടോബര്‍ 2015 (17:05 IST)
വടകര ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷന് തിയ്യറ്ററില്‍
ആയുധപൂജ നടത്തിയത് വിവാദമാകുന്നു. ഓപ്പറേഷന് തിയറ്റര്‍ അലങ്കരിച്ചശേഷം ഇന്നലെ ആയുധപൂജ നടത്തിയത്. പുരോഹിതന്റെ കാര്‍മികത്വത്തിലായിരുന്നു പൂജ. പൂജക്കുശേഷം രോഗികള്‍ക്കും പ്രസാദം വിതരണം ചെയ്യുകയും ചെയ്തു.
ശസ്ത്രക്രിയ ഉപകരണങ്ങളും ഡോക്ടര്‍മാരുടെ സ്റ്റെതസ്കോപ്പുകളുമാണ് പൂജയ്ക്ക് വെച്ചത്. അണുവിമുക്തമായിരിക്കേണ്ട സ്ഥലത്താണ് പൂജവെപ്പ് നടത്തിയത്. നേരത്തെ കാസര്‍ഗോഡ് സര്‍ക്കാര്‍ ആസ്പത്രിയില്‍ ശസ്ത്രക്രിയ തിയേറ്ററില്‍ ഇന്നലെ വൈകീട്ട് മുതല്‍ ഇന്നു പുലര്‍ച്ചെ വരെ ആയുധപൂജ നടത്തിയത് വിവാദമായിരുന്നു.