ആട് ആന്റണിയുടെ അറസ്‌റ്റ്; കേരളാ പൊലീസിന് അഭിമാനിക്കാമെന്ന് ആഭ്യന്തരമന്ത്രി

ആട് ആന്റണി , കേരളാ പൊലീസ് , ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (10:02 IST)
കുപ്രസിദ്ധ കുറ്റവാളിയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ ആട് ആന്റണിയെ പിടികൂടി അറസ്‌റ്റ് ചെയ്‌തതു കേരളാ പൊലീസിന് അഭിമാനിക്കാവുന്ന നിമിഷമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.


കുറ്റവാളിയായ ആന്റണിക്കുവേണ്ടിയുള്ള അന്വേഷണം കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയായി വ്യാഖ്യനിക്കാം. ആന്റണിയെ പിടികൂടിയ പോലീസുകാര്‍ക്കു പാരിതോഷികം നല്‍കുന്നതു സര്‍ക്കാര്‍ ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് ചിറ്റൂരിൽ നിന്നാണ് ആന്റണിയെ പിടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി ചിറ്റൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

ആട് ആന്റ്ണി പാലക്കാട് എത്തിയെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ പിടിയിലായത്. പാലക്കാടുള്ള രണ്ടു സ്‌ത്രീകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് മനസിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതില്‍ ഒരു സ്‌ത്രീയുടെ വീട്ടില്‍ എത്തിയ ആട് ആന്റ്ണിയെ പൊലീസ് പിടികൂടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ കൊലപ്പെടുത്തിയ ശേഷം ഏകദേശം ഒന്നരവര്‍ഷത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്ക് നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാല്‍ അതുവഴിയുള്ള അന്വേഷണമായിരുന്നു നടന്നുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :