ചെറുപ്പക്കാരെ കോൺഗ്രസ് ആസൂത്രിത ആക്രമണത്തിന്റെ ഉപകരണമാക്കുന്നു: എ വിജയരാഘവൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (15:58 IST)
പിഎസ്‌സി റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികളുടെ സമരത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണ്. കോൺഗ്രസ് ചെറുപ്പക്കാരെ ആക്രമണത്തിന്റെ ഉപകരണങ്ങളാക്കാൻ ശ്രമിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി.എസ്.സി വിഷയത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത് സാധ്യമല്ലാത്ത കാര്യങ്ങളാണ്.

പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാൽ പിന്നെ ആ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനാവില്ല. ഒഴിവുകളുണ്ടെങ്കില്‍ മാത്രമേ നിയമനവും നടത്താനാവൂ. എന്നാൽ ഇതിന് വിരുദ്ധമായി പ്രവർത്തിക്കണമെന്നാണ് സമരക്കാർ പറയുന്നത്.ഇത് അപ്രായോഗികമാണ്. ഈ സമരത്തെയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്. ആസൂത്രിത ആക്രമമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വിജയരാഘവൻ വ്യക്തമാക്കി


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :