Sumeesh|
Last Modified തിങ്കള്‍, 15 ഒക്ടോബര്‍ 2018 (16:17 IST)
ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ എതിർത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ്
എ പദ്മകുമാർ വീണ്ടും രംഗത്ത്.
ശബരിമല ക്ഷേത്രത്തോട് ആത്മാർത്ഥമായ വിശ്വാസമുള്ള ആളാണെങ്കിൽ കണ്ണൂരിൽ യുവതി മല ചവിട്ടില്ലെന്ന് എ പദ്മകുമാർ പറഞ്ഞു. ആചാരങ്ങളെ ബഹുമാനിക്കുന്നവരാണെങ്കിൽ വരില്ല. പേരെടുക്കാനാണെങ്കിൽ വന്നേക്കാം എന്ന് പദ്മകുമാർ കൂട്ടിച്ചേർത്തു.
പ്രായഭേതമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ താൻ 41 ദിവസം വൃതമനുഷ്ടിച്ച് തന്നെ മലചവിട്ടുമെന്ന് കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം.