രേണുക വേണു|
Last Modified ചൊവ്വ, 15 ജൂണ്‍ 2021 (12:46 IST)
മുഖ്യമന്ത്രി പിണറായി വിജയനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ നിന്നാല്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടിവരുമെന്നും രാധാകൃഷ്ണന്‍ പ്രസംഗിച്ചു. പാളയത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ബിജെപിയെയും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയും വേട്ടയാടുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധിക്കുന്നത്.