Widgets Magazine Widgets Magazine

87 രൂപയ്ക്ക് കോഴിയിറച്ചി വിൽക്കാനാകില്ലെന്ന് വ്യാപാരികള്‍; വ്യാപാരികളുടെ തീരുമാനം സര്‍ക്കാറിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ് :തോമസ് ഐസക്ക്

ആലപ്പുഴ, ഞായര്‍, 9 ജൂലൈ 2017 (10:34 IST)

Widgets Magazine

സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം തങ്ങള്‍ക്ക് കോഴിയിറച്ചി വില്‍ക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് കോഴി വ്യാപാരികൾ ജൂലായ് 10 തിങ്കളാഴ്ച മുതൽ കടകൾ അടച്ചിടും. കോഴിവില ഏകീകരിക്കാൻ ധനമന്ത്രി തോമസ് ഐസക്ക് ആലപ്പുഴയിൽ വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. 
 
ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മുതൽ കടകൾ അടച്ചിട്ട് സമരം ചെയ്യാൻ കോഴി വ്യാപാരികൾ തീരുമാനിച്ചത്. കോഴിയിറച്ചി ഒരു കിലോയ്ക്ക് 87 രുപ നിരക്കില്‍ വില്‍ക്കണമെന്നായിരുന്നു സര്‍ക്കാ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് സാധ്യമല്ലെന്ന്  പൗൾട്രി ഫെഡറേഷൻ കർശന നിലപാട് സ്വീകരിച്ചതോടെയാണ് ആലപ്പുഴയിലെ ചർച്ച പരാജയപ്പെട്ടത്. 
 
അതേസമയം ഒരു കിലോയ്ക്ക് 100 രൂപയെങ്കിലുമാക്കി വില പുതുക്കി നിശ്ചയിക്കണമെന്നാണ് പൗൾട്രി ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടത്. എന്നാൽ 14 ശതമാനം നികുതി കുറച്ചപ്പോൾ 40 ശതമാനം വർദ്ധനവാണുണ്ടായതെന്നും ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രിയും നിലപാടെടുത്തു. 
 
കോഴി വ്യാപാരികളുടെ തീരുമാനം സര്‍ക്കാറിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. കേരളത്തിലെ ചില മൊത്തവ്യാപാരികളുടെ പ്രത്യേക താൽപ്പര്യമാണ് ഈ സമ്മർദ്ദത്തിന് പിന്നിലെന്നും, കോഴിക്കടത്തും വിൽപ്പനയുമായും ബന്ധപ്പെട്ട കേസുകൾ പ്രത്യേക താത്പര്യത്തോടെ പരിഗണിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടി ആക്രമിക്കപ്പെട്ട സംഭവം; മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം?

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ...

news

നരേന്ദ്രമോദിയാണോ ഇന്ത്യയുടെ ഏറ്റവും പ്രശസ്തനായ പ്രധാനമന്ത്രി?

നരേന്ദ്രമോദി എന്ന പേര് ഒഴിവാക്കിക്കൊണ്ട് ഇന്നൊരു മാധ്യമത്തിന് നിലനില്‍പ്പുണ്ടോ? ഒരു ...

news

എന്തുകൊണ്ട് നടിയുടെ പേര് പറയേണ്ടിവന്നു; തുറന്നു പറഞ്ഞ് അ​ജു വ​ർ​ഗീ​സ് രംഗത്ത്

കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട യുവനടിയുടെ പേര് പറഞ്ഞത് ...

news

മുൻകരുതലുകൾ എടുക്കണം, കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം; ഇന്ത്യയിലെത്തുന്ന പൗരൻമാർക്ക് ചൈനയുടെ മുന്നറിയിപ്പ്

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന. സ്വന്തം സുരക്ഷ ...

Widgets Magazine Widgets Magazine