മലപ്പുറം ജില്ലയില്‍ എട്ട് ഡിഫ്തീരിയ കേസുകള്‍ കൂടി

മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയയെന്ന് സംശയിക്കുന്ന എട്ട് കേസുകള്‍ കൂടി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു

മലപ്പുറം| priyanka| Last Modified ചൊവ്വ, 19 ജൂലൈ 2016 (08:58 IST)
മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയയെന്ന് സംശയിക്കുന്ന എട്ട് കേസുകള്‍ കൂടി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് കേസുകള്‍ ഡിഫ്തീരിയയെന്ന് ഉറപ്പാക്കി. ആനക്കയത്ത് 12കാരിയിലും കീഴാറ്റൂരില്‍ 29കാരനും മഞ്ചേരിയില്‍ 12കാരിയിലുമാണ് ഡിഫ്തീരിയയെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ ഡിഫ്തീരിയ ബാധിച്ച് രണ്ട് പേര്‍ മരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്.

താനൂരില്‍ 18കാരി, പുളിക്കലില്‍ 60കാരി, ഓമാനൂരില്‍ 20കാരി, മുന്നിയൂരില്‍ എട്ട് വയസ്സുകാരി എന്നിവരാണ് ഡിഫ്തീരിയയെന്ന സംശയത്തില്‍ ചികിത്സ തേടിയത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇവരുടെ രോഗം സ്ഥിരീകരിക്കാനാകൂ. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളടക്കം ജില്ലയിലെ ഡിഫ്തീരിയ ബാധിരരുടെ എണ്ണം 54ആയി. എട്ട് കേസുകളോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡിഫ്തീരിയ കേസുകളുടെ എണ്ണം രണ്ട് മരണം ഉള്‍പ്പെടെ 54 ആയി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :