മലപ്പുറത്ത് മരിച്ച 11 മാസം പ്രായമായ കുഞ്ഞിന് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 2 ഓഗസ്റ്റ് 2020 (13:40 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം. 11 മാസം പ്രായമുളള കുഞ്ഞ് ഉൾപ്പടെ വിവിധ ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞ അഞ്ചുപേര്‍ കൂടി കോവിഡ് ബാധയെ തുടർന്നാണ് മരിച്ചത് എന്ന് വ്യക്തമായി. ആലുവ കീഴ്പ്പാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്ത് പനി ബാധിച്ച്‌ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസിയ അമാനയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരണം സംഭവിയ്ക്കുകയായിരുന്നു. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിൽ കുട്ടിയ്ക്ക് കൊവിഡ് പൊസിറ്റീവ് എന്ന് കണ്ടെത്തി. പിസിആര്‍ പരിശോധനയിലും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി 78 വയസുകാരനായ അസൈനാര്‍ ഹാജിയാണ് മരിച്ച മറ്റൊരാള്‍. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂരില്‍ ചക്കരക്കല്‍ തലമുണ്ടയില്‍ സ്വദേശി 41 കാരനായ സജിത്ത്. കാസര്‍കോട് ഉപ്പള സ്വദേശിനായ ഷഹര്‍ ബാനു (73), ആലുവ കീഴ്മാട് സ്വദേശി 70 കാരനായ സികെ ഗോപി. വെളളിയാഴ്ച മരിച്ച ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്വ (58) എന്നിവരും കൊവിഡ് ബാധയെ തുടർന്നാണ് മരണപ്പെട്ടത് എന്ന് വ്യക്തമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :