6 വനിതാ എംഎല്‍എമാര്‍ സത്യാഗ്രഹമിരിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സൂര്യനെല്ലിക്കേസില്‍ സഭയ്ക്കു പുറത്ത്‌ പ്രതിഷേധിച്ച വനിതാ എംഎല്‍എമാര്‍ക്കെതിരെയുള്ള പൊലീസ്‌ മര്‍ദനനെത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്കു പുറത്ത്‌ ആറ്‌ വനിതാ എംഎല്‍എമാര്‍ സത്യഗ്രഹമിരിക്കും. പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. സൂര്യനെല്ലിക്കേസില്‍ പ്രക്ഷോഭം ശക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലിക്കേസില്‍ പുനഃരന്വേഷണം വേണ്ടെന്ന ഡിജിപിയുടെ നിയമോപദേശം തള്ളണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി. സംഭവത്തില്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കേസില്‍ ആരോപണ വിധേയനായ പി ജെ കുര്യനെ രക്ഷിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പി ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു. സര്‍ക്കാര്‍ കേസില്‍ എന്തോ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :