കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കൊല്ലം| Last Updated: ശനി, 12 ജനുവരി 2019 (16:30 IST)
കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ച് മരണം. ഒരാൾക്ക് ഗുരുതര പരുക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ ആയൂരിലെ അകമണ്ണിലാണ് അപകടം. അപകടത്തില്‍പെട്ടവര്‍ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണെന്നാണു അറിയാന്‍ കഴിഞ്ഞത്.

നാലു വയസ്സുള്ള പെൺകുട്ടിയും രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു കുട്ടിയടക്കം ഏഴു പേരാണു കാറിലുണ്ടായിരുന്നത്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നിരുന്ന കെഎസ്‌ആർ‍‌ടി‌സി ബസും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോയിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരിൽ എല്ലാവരും ഒരു കുടുംബത്തിലേതാണെന്നാണു സൂചന. നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവച്ചുതന്നെ യാത്രക്കാരായിരുന്ന നാലുപേര്‍ മരണപ്പെട്ടു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :