5 പൊലീസുകാര്‍ ഇടം‌വലം നിന്നിട്ടും ദിലീപ് പണിയൊപ്പിച്ചു?! - ആകെ വലഞ്ഞ് പൊലീസ്

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (15:05 IST)

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപ് അതിവിദഗ്ധമായി പൊലീസുകാരെ പറ്റിച്ചുവെന്ന് റിപ്പോര്‍ട്ട്. അഞ്ചു പൊലീസുകാര്‍ ദിലീപിനൊപ്പം വീടിനകത്തും പുറത്തും ഇടംവലമുണ്ടായിട്ടും പത്ത് മിനിട്ട് നേരത്തേക്ക് ദിലീപ് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളുടെ മുന്നിലൂടെ പൊലീസുകാര്‍ക്കൊപ്പം വീടിനകത്തേക്ക് കയറിയ ദിലീപ് അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്. 
 
വീടു നിറച്ച് ദിലീപിന്റെ ബന്ധുക്കള്‍ ആയിരുന്നു. തിരക്കിനിടയില്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ദിലീപ് മറ്റൊരു മുറിയിലേക്ക് നീങ്ങിയെന്നാണ് സൂചന. ദിലീപാണ് ആദ്യം വീടിനകത്തേക്ക് കയറിയത്. പിന്നാലെ അനുഗമിച്ചിരുന്ന പൊലീസ് തൊട്ടു പിന്നാലെ എത്തിയെങ്കിലും ദിലീപിനെ കണ്ടില്ല. പൊലീസിന്റെ കണ്‍‌വെട്ടത്ത് നിന്നും ദിലീപ് പുറത്തായ വിവരം വയര്‍ലസിലടെ അറിയിക്കാനൊരുങ്ങിയപ്പോഴേക്കും താരം അകത്തുള്ള ഒരു മുറിയില്‍ നിന്നും പുറത്തേക്ക് വരികയായിരുന്നു. ഈ സമയത്ത് ദീലീപിന്‍റെ ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. ആ പത്ത് മിനിറ്റ് ദിലീപ് എന്തു ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അന്വെഷിക്കുന്നുണ്ട്.
 
ആരാധകരുടെ വന്‍‌ജനാവലിയായിരുന്നു പൊലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, ബഹളം വെക്കാനോ കൂകി തോല്‍പ്പിക്കാനോ ആരും തന്നെ പുറത്തുണ്ടായിരുന്നില്ല. വീടിനു പുറത്ത് കാത്തുനിന്നവര്‍ ബഹളം ഒന്നും വെക്കാതെ ദിലീപിനെ കണ്ടുമടങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗോരക്ഷകരുടെ അഴിഞ്ഞാട്ടം അനുവദിക്കരുത്; ഏതുവിധേനയും അക്രമങ്ങൾ അവസാനിപ്പിക്കണം - കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ...

news

ജയറാമും ആന്റണി പെരുമ്പാവൂരും എത്തിയ ദിവസം ശരിയായില്ല‍, പണി കിട്ടുക ദിലീപിനു മാത്രമല്ല? അവരും കുടുങ്ങും!

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

news

പിണറായിയും കണ്ണന്താനവും കൂടിക്കാഴ്ച നടത്തി - അഭ്യൂഹങ്ങള്‍ ശക്തം !

കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച ...