മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി ഇടുക്കിയില്‍ പിഞ്ചുകുഞ്ഞ് മരിച്ചു

  death , hospital , കുഞ്ഞ് , ആശുപത്രി , അമ്മ , മുലപ്പാല്‍
ഇടുക്കി| Last Modified ഞായര്‍, 12 മെയ് 2019 (12:58 IST)
മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ച്‌കുഞ്ഞ് മരിച്ചു. ഇടുക്കി വെള്ളത്തൂവല്‍ മുതുവാന്‍‌കുടി കാക്കനാട്ട് നോബിള്‍ - നിമിഷ ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞിനാണ് ദാരുണാന്ത്യം ഉണ്ടായത്.

വെള്ളിയാഴ്‌ച രാവിലെ ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്‌ടമായിരുന്നു. പരിശോധനയില്‍ മരണം സംഭവിച്ചതായി കണ്ടെത്തി.

പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിന്റെ മരണകാരണം വ്യക്തമായത്. ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :