ചിപ്പി പീലിപ്പോസ്|
Last Modified വെള്ളി, 28 ഫെബ്രുവരി 2020 (08:31 IST)
സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് പേർ മരണം. തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്.
അറ്റകുറ്റപ്പണിക്കിടെയാണ് കണ്ണൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചത്. തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂര്‍ ആയ പി.പി.രാജീവന്‍ ആണ് മരിച്ചത്.
തൃശൂര്‍ മൂര്‍ക്കനാട് സമീപത്ത് രണ്ട് സ്ത്രീകളാണ് ഷോക്കേറ്റ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് സ്ത്രീകൾ മരിച്ചത്. ശിവക്ഷേത്രത്തിനു സമീപം പാടത്ത് പണിയെടുക്കുകയായിരുന്നു ഇവർ. പാലക്കാട് സ്വദേശികളായ സ്ത്രീകളിൽ ഒരാളെ ഷോക്കടിച്ചപ്പോൾ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ സ്ത്രീയ്ക്കും ഷോക്കേറ്റത് എന്നാണ് കരുതുന്നത്.