18 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

കൊല്ലം| WEBDUNIA|
PRO
PRO
18 കിലോ കഞ്ചാവുമായി സംഘത്തലവന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണിതെന്ന് അധികാരികള്‍ പറഞ്ഞു.

തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ട് തൊടുവള്ളി മലൈശാലൈ തെരുവില്‍ ജഗന്നാഥന്‍ (40), തിരുവനന്തപുരം ചെങ്കല്‍ച്ചൂള കള്ളന്‍ കുമാര്‍ എന്ന കുമാര്‍ (40) എന്നിവരാണു വലയിലായത്.

എംഎ, ബിഎഡ് ബിരുദധാരികൂടിയായ ജഗന്നാഥന്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി നാഗര്‍ കോവില്‍ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് കഞ്ചാവു കടത്തുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌.ആന്ധ്രാ പ്രദേശ്, ഒഡീസ് എന്നിവിടങ്ങളില്‍ നിന്നാണു ടണ്‍ കണക്കിനു കഞ്ചാവ് തീവണ്ടി മാര്‍ഗ്ഗം നാഗര്‍ കോവില്‍ എത്തിച്ചാണു വ്യാപാരം നടത്തിവന്നിരുന്നത്.

കൊല്ലത്തെ പ്രമുഖരായ രണ്ടു കഞ്ചാവ് കച്ചവടക്കാര്‍ക്ക് ചരക്കെത്തിക്കാനാണ്‌ ഇവര്‍ കൊല്ലത്തെത്തിയത്. ഇവര്‍ കൊല്ലത്തേക്കു വരുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് വലവീശിയതും ഈസ്റ്റ് പൊലീസിന്റെ പിടിയിലാവുന്നതും. കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇവരെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :