179 വാറണ്ട് പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
179 വാറണ്ടു പ്രതികള്‍ ഉള്‍പ്പെടെ 500 ഓളം പേരെ തിരുവനന്തപുരം സിറ്റി പൊലീസ് സ്പെഷ്യല്‍ കോമ്പിംഗില്‍ വലയിലാക്കി. 19 നു വെളുപ്പിനു തുടങ്ങിയ തിരച്ചില്‍ 24 മണിക്കൂര്‍ നീണ്ടുനിന്നു.

ഇതിനു തിരുവനന്ത പുരം സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഴ് നേതൃത്വം നല്‍കി. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സെയ്ഫുദ്ദീന്‍, ഫോര്‍ട്ട് അസി.കമ്മീഷണര്‍ ശ്റീകുമാര്‍, ശംഖുമുഖം അസി.കമ്മീഷണര്‍ ജവഹര്‍ ജനാര്‍ഡ് തുടര്‍ങ്ങിയവര്‍ സജീവമായി പങ്കെടുത്തു.

ചെക്കു കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളികളും ആയ ആനയറ ശരത് ചന്ദ്രന്‍, അടിപിടികേസുകളിലെ പ്രതി ചെന്നിലോട് കോളനിയിലെ രാജന്‍ മകന്‍ സരിത്ത് എന്നിവരെയും പിടിച്ചു. ഇവര്‍ക്കൊപ്പം ഗുണ്ടാ ആക്റ്റ് പ്രകാരം നിരവധി കേസുകളില്‍ പ്രതികളായ തമലം സരസ് നിവാസിലെ സുബാഷ് കുമാറും പിടിയിലായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :