ഇടുക്കിയിൽ 16 കാരിയെ വിവാഹം കഴിച്ച് 31 കാരൻ, വരനെതിരെ പൊലീസ് കേസെടുത്തു

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 7 ജൂലൈ 2020 (12:22 IST)
തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് 31 കാരനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു കുമാരമംഗലത്തു താമസിക്കുന്ന 16 വയസ്സുകാരിയായ തമിഴ്നാട് സ്വദേശിനിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്തിനെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തത് .

ജില്ലാ ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ കഴിഞ്ഞദിവസമായിരുന്നു വിവാഹം. പെണ്‍കുട്ടിയെ ശിശു ക്ഷേമപ്രവര്‍ത്തകര്‍ ചെങ്കുളം മേഴ്സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താന്‍ കൂട്ടുനിന്ന കുടുംബാംഗങ്ങള്‍ക്കെതിരെയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും കേസെടുക്കുമെന്ന് വെള്ളത്തൂവല്‍ പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :