എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

നെല്‍വിന്‍ വില്‍സണ്‍| Last Updated: തിങ്കള്‍, 24 മെയ് 2021 (09:01 IST)

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം ഇന്നുമുതല്‍. 140 അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. പ്രോടെം സ്പീക്കര്‍ പി.ടി.എ.റഹിം സത്യവാചകം ചൊല്ലിക്കൊടുക്കും. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. വൈകുന്നേരം വരെ നീളും. 140 എംഎല്‍എമാരില്‍ 53 പേരും പുതുമുഖങ്ങളാണ്. നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :