പഠിക്കാത്തതിൽ മാതാപിതാക്കൾ വഴക്ക് പറഞ്ഞു, 13 വയസ്സുകാരി ആറ്റിൽ ചാടി ജീവനൊടുക്കി

തിരുവല്ല| അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (12:53 IST)
തിരുവല്ല: നെടുമ്പ്രത്ത് 13 വയസ്സുകാരി ആറ്റിൽ ചാടി ജീവനൊടുക്കി. കല്ലുങ്കല്‍ സ്വദേശി നമിതയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.

ദേവസ്വം ബോര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നമിത. പഠിക്കാത്തതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം. പെണ്‍കുട്ടി പാലത്തില്‍നിന്ന് ആറ്റില്‍ ചാടുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :