ആര്‍സിസിയെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കാന്‍ 120 കോടി: ആരോഗ്യമന്ത്രി

തിരുവനന്തപുരം| Last Modified ചൊവ്വ, 27 മെയ് 2014 (20:06 IST)
തിരുവനന്തപുരം ആര്‍സിസിയെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്താന്‍ 120 കോടി രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ച പ്രൊപ്പോസലിന് അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഉപകരണങ്ങള്‍ വാങ്ങുന്നതിനും അവയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് 120 കോടി രൂപ വിനിയോഗിക്കുക. ഇതില്‍ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുസംബന്ധിച്ച കരാറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആര്‍സിസിയും ഉടന്‍ ഒപ്പുവയ്ക്കും.

റേഡിയോതെറാപ്പി, റേഡിയോളജി, പാത്തോളജി, മൈക്രോബയോളജി, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിംഗ് (ബിഎംറ്റി), ഓപ്പറേഷന്‍ തീയറ്ററുകള്‍, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങള്‍ക്കായി 84.15 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇതുവഴി ലഭിക്കുക. കേന്ദ്ര സഹായം ലഭിക്കുന്നതിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്ത ശശി തരൂര്‍ എം.പി ക്ക് മന്ത്രി കൃതജ്ഞത രേഖപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :