108 ആം‍ബുലന്‍‌സുകളിലെ നഴ്സ് സമരം ഒത്തുതീര്‍പ്പില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൊതുജനത്തിന്‌ ഏറെ ഉപകാരപ്രദമായ 108 ആം‍ബുലന്‍‌സുകളിലെ നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന പേരില്‍ നടന്ന സമരം അവസാനം ഒത്തുതീര്‍പ്പിലായി. അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ വിന്‍സന്‍റ് അലക്സിന്‍റെ നേതൃത്വത്തില്‍ നടന്ന അഞ്ചാം വട്ട ചര്‍ച്ചയ്ക്കൊടുവിലാണ്‌ ഒത്തുതീര്‍പ്പുണ്ടായത്.

കഴിഞ്ഞ ഒരു മാസക്കാലമായി സമരം നടക്കുന്നെങ്കിലും രോഗീപരിചരണത്തിനു ഒരു ഭംഗവും വരുത്താതെയായിരുന്നു നഴ്സുമാര്‍ സമരം നടത്തിയിരുന്നത് എന്നതു തന്നെ അവരുടെ സേവന സന്നദ്ധതയെ കാണിക്കുന്നു. മുമ്പ് നാലുതവണ ചര്‍ച്ച നടന്നെങ്കിലും വിവിധ കാരണങ്ങളാല്‍ അലസിപ്പിരിയുകയായിരുന്നു.

ഒത്തുതീര്‍പ്പിനൊടുവില്‍ നിലവിലെ ശമ്പളമായ 7400 രൂപയില്‍ 2900 രൂപ കൂടി വര്‍ദ്ധിപ്പിക്കും എന്നു തീരുമാനമായി. സര്‍ക്കാര്‍ ഓര്‍ഡറായാല്‍ മുന്‍കാലപ്രാബല്യത്തോടെ ശമ്പളം ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :