108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും

തിരുവനന്തപുരം| Last Modified ചൊവ്വ, 15 ജൂലൈ 2014 (12:39 IST)
കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ്‌ പദ്ധതിയിന്‍ കീഴില്‍ ജിവികെ ഇഎംആര്‍ഐ നടത്തുന്ന 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ ബിജുപ്രഭാകര്‍. 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ കളക്‌ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആംബുലന്‍സുകളിലെ ജിപിഎസ്‌ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താനും ആംബുലന്‍സുകളുടെ സേവനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താനും കളക്‌ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടു. കേരളാ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്റെ കീഴിലുള്ള ഇപ്പോള്‍ ഉപയോഗിക്കാത്ത നാലു ആംബുലന്‍സുകള്‍ മെഡിക്കല്‍ കോളേജുകളിലേക്ക്‌ നല്‌കാനായി സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യുമെന്നും കളക്‌ടര്‍ അറിയിച്ചു.

യോഗത്തില്‍ എഡിഎം വി ആര്‍ വിനോദ്‌, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സിറാബുദ്ദീന്‍, എന്‍ആര്‍എച്ച്‌എം ജില്ലാ പ്രൊജക്‌ട്‌ മാനേജര്‍ ഡോ ഉണ്ണിക്കൃഷ്‌ണന്‍, പോലീസ്‌ ഉദേ്യാഗസ്ഥര്‍, കേരളാ മെഡിക്കല്‍ സര്‍വീസ്‌ കോര്‍പറേഷന്‍ പ്രതിനിധികള്‍, ജിവികെ ഇഎംആര്‍ഐ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :