“കൊടിക്കുന്നിലിന്‍റെ താല്‍പ്പര്യമല്ല കെപിസിസി പട്ടികയില്‍ നടപ്പാക്കേണ്ടത്” - തുറന്നടിച്ച് വിഷ്ണുനാഥ്

ന്യൂഡല്‍ഹി, ശനി, 28 ഒക്‌ടോബര്‍ 2017 (15:29 IST)

Kodikkunnil Suresh, Vishnunath, Oommenchandy, Chennithala, Hasan, കൊടിക്കുന്നില്‍, വിഷ്ണുനാഥ്, ഉമ്മന്‍‌ചാണ്ടി, ചെന്നിത്തല, ഹസന്‍

കൊടിക്കുന്നില്‍ സുരേഷ് എം പിക്കെതിരെ തുറന്നടിച്ച മറുപടിയുമായി പി സി വിഷ്ണുനാഥ്. കെ പി സി സി പട്ടിക വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചല്ല തയ്യാറാക്കേണ്ടതെന്നാണ് വിഷ്ണുനാഥ് പറഞ്ഞിരിക്കുന്നത്.
 
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വ്യക്തികളുടെ താല്‍പ്പര്യത്തിനല്ല സ്ഥാനം. പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തണമോ എന്നത് തീരുമാനിക്കാല്‍ ഉന്നതരായ നേതാക്കളുള്ള പാര്‍ട്ടിയാണിത്. ഞാന്‍ 24 വയസുമുതല്‍ കൊല്ലം എഴുകോണ്‍ ബ്ലോക്കില്‍ നിന്നുള്ള കെ പി സി സി അംഗമാണ് - വിഷ്ണുനാഥ് പറഞ്ഞു. 
 
വിഷ്ണുനാഥിനെ കെ പി സി സി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും തന്‍റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു കൊടിക്കുന്നില്‍ സുരേഷ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിക്ക് നേരിട്ടാണ് സുരേഷ് പരാതി നല്‍കിയത്.
 
എന്നാല്‍ വിഷ്ണുനാഥ് നിലവില്‍ എ ഐ സി സി സെക്രട്ടറിയാണെന്നും അദ്ദേഹത്തെ കെ പി സി സി പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി നിലപാടെടുത്തതോടെ കൊടിക്കുന്നില്‍ സുരേഷിന്‍റെ നീക്കം പരാജയമാകുമെന്ന് ഏതാണ്ടുറപ്പാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കൊറിയന്‍ സോളാറിന്റെ ചിത്രം കേരളത്തിലാക്കി എംഎം മണി; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

വയനാട്ടിലെ ബാണാസുര സാഗറിലെ ഫ്‌ളോട്ടിങ് സോളാര്‍ എന്ന പേരില്‍ ദക്ഷിണ കൊറിയയിലെ സോളാര്‍ ...

news

കെന്നഡിയുടെ കൊലയാളി റഷ്യൻ എംബസി ഉദ്യോഗസ്ഥരുമായി സംസാരിച്ചു; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ദുരൂഹതകള്‍ ബാക്കിയാക്കി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധത്തിൽ ...

news

ഒന്നും മറക്കരുത്; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത് രംഗത്ത്

ചില കാര്യങ്ങളില്‍ യുവതലമുറയോട് സ്‌നേഹം തോന്നാറുണ്ട്. കാരണം അവര്‍ രാജ്യത്തിന്റെ ...

news

സിസ്റ്റർ നിവേദിതയുടെ 150 ആം പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി വിശ്വാസികൾ

ഭാരത സ്വാതന്ത്ര്യ സമരത്തിന് തിരി കൊളുത്തിയ ധീര വനിത സിസ്റ്റര്‍ നിവേദിതയുടെ 150ആം പിറന്നാൾ ...

Widgets Magazine