AISWARYA|
Last Updated:
വെള്ളി, 27 ഒക്‌ടോബര്‍ 2017 (09:41 IST)
മലയാളത്തിൽ ആധുനികതയ്ക്ക് തുടക്കം കുറിച്ച എഴുത്തുകാരന്‍ പുനത്തിൻ കുഞ്ഞബ്ദുള്ളയ്ക്ക് അനുസ്മരണമറിയിച്ച്
ബെന്യാമിന്‍. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് അനുസ്മരണമറിയിച്ചത്. ‘സ്നേഹത്തിന്റെ രാജകുമാരന്‍ പുനത്തിലിനു വിട’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം തങ്ങള്‍ക്കിടയില്‍ അപ്രിയ സത്യങ്ങള്‍ തുറന്നു പറയാന്‍ ഒരു മടിയുമില്ലാത്ത എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് എംഎൻ കാരശ്ശേരി വ്യക്തമാക്കിയിരുന്നു. മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായിരുന്നു ഡോ പുനത്തിൻ കുഞ്ഞബ്ദുള്ള. ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.40 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.