Widgets Magazine
Widgets Magazine

‘യെച്ചൂരിക്ക് ശേഷം അടുത്ത ലക്ഷ്യം ജി സുധാകരന്‍’; മന്ത്രിയ്ക്ക് ഭീഷണി സന്ദേശം

തിരുവനന്തപുരം, ശനി, 10 ജൂണ്‍ 2017 (08:31 IST)

Widgets Magazine

മന്ത്രി ജി സുധാകരനെതിരെ ഭീഷണി സന്ദേശം. ഈ മാസത്തില്‍ പലതവണ തവണ ഭീഷണി സന്ദേശം വന്നിരുന്നതായി മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ജൂണ്‍ 5, 6 തിയ്യതികളില്‍ ഭീഷണി വന്നിരുന്നു. അത് കാര്യമാക്കാതിരുന്നില്ല. എന്നാല്‍ സിപിഐഎം ജനറല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ കയ്യേറ്റത്തിനു ശേഷം വീണ്ടും ഭീഷണി സന്ദേശം വന്നതോടെയാണ് ഈ സന്ദേശങ്ങള്‍ പൊലീസിനു കൈമാറിയതെന്നും ഓഫീസ് അറിയിച്ചു. 
 
ജൂണ്‍ 7ന് വീണ്ടും ഭീഷണി സന്ദേശം വന്നിരുന്നു. സീതാറാം യെച്ചൂരിക്ക് ശേഷം അടുത്ത ലക്ഷ്യം ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണെന്നുമാണ് അതില്‍ സൂചിപ്പിച്ചിരുന്നത്. ജൂണ്‍ 9ന് വീണ്ടും സന്ദേശം വന്നതോടെയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. നേരത്തെ ജി സുധാകരന്‍ രാമനേക്കാള്‍ നല്ലവനാണ് രാവണനെന്നും സീതയെ ലക്ഷ്മണന്റെ അടുത്ത് നിര്‍ത്തി പോയത് ശരിയായില്ലെന്നും പറഞ്ഞിരുന്നു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോഴിക്കോട് രണ്ടാംദിവസവും അക്രമങ്ങള്‍ക്ക് അയവില്ല; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്, സിപിഐഎം ഓഫിസിന് തീയിട്ടു

കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഹര്‍ത്താല്‍. അതിനിടെ അക്രമങ്ങളും ...

news

കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ എം മാണി മാത്രം; രൂക്ഷവിമര്‍ശനവുമായി വീക്ഷണം മുഖപ്രസംഗം

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം ...

news

അലങ്കാര മത്സ്യമേഖലയിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം

കശാപ്പിനായുള്ള കാലിവില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ...

news

മോദിയുടെ നാട്ടില്‍ ക്രിസ്തുവിനെ പിശാചായ യേശു എന്ന് വിശേഷിപ്പിച്ച് പാഠപുസ്തകം

യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്തില്‍ പാഠപുസ്തകം. ഒമ്പതാം ക്ലാസിലെ ...

Widgets Magazine Widgets Magazine