കൊച്ചി|
aparna|
Last Updated:
വ്യാഴം, 13 ജൂലൈ 2017 (08:17 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് ദിലീപ് ഒറ്റയ്ക്കാണെന്ന് പൊലീസ്. ‘മാഡം’ എന്നത് മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ സൃസ്ഷ്ടി മാത്രമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനേയും അമ്മ ശ്യാമളേയും പൊലീസ് ഇന്നു വിളിപ്പിക്കും. ഇരുവരുടെയും മൊഴി ഇന്നു രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ കുറിച്ച് എന്തെങ്കിലും കാര്യം കാവ്യാ മാധവനും അമ്മയ്ക്കും നേരത്തേ അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും മൊഴികള്‍ കേസ് ബലപ്പെടുത്താന്‍ സഹായിക്കും. കേസുമായി ബന്ധപ്പെട്ട് ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്ന് ഗൂഢാലോചനകള്‍ നടത്തിയ സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.
ഇന്നലെ ദിലീപിനെ ഹാജരാക്കിയ അങ്കമാലി കോടതി വളപ്പിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കോടതിയിലേക്കു പ്രവേശിക്കാനായി പൊലീസ് വാനിൽനിന്ന് ഇറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ കൈവീശിക്കാട്ടിയെങ്കിലും കൂവിവിളിച്ചാണ് ജനം പ്രതികരിച്ചത്. കോടതി വളപ്പിലെത്തിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിക്കാനോ മറ്റോ ശ്രമിച്ചില്ല.