‘മന്ത്രിമാരും സിപിഐഎം നേതാക്കളും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരും’; ഭീഷണിയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം, ശനി, 29 ജൂലൈ 2017 (10:17 IST)

സിപിഐഎം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ബലഹീനത കൊണ്ടല്ല തിരിച്ചടിക്കാത്തതെന്നും മന്ത്രിമാരും സിപിഐഎം നേതാക്കളും  റോഡിലിറങ്ങാന്‍ ഇനി രണ്ടുവട്ടമെങ്കിലും ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്തുണ്ടായ ബിജെപി-സിപിഐഎം സംഘര്‍ഷത്തിന്റെ ഭാഗമായിട്ടാണ് സുരേന്ദ്രന്റെ ഈ ഭീഷണി നിറഞ്ഞ പരാമര്‍ശം.    
 
ഒരു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ നിരന്തരമായി ആക്രമണം നടക്കുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. അരാജകത്വം സൃഷ്ടിക്കുക എന്നതാണ് കേരളം ഭരിക്കുന്ന കക്ഷിയുടെ അജണ്ട. പാര്‍ട്ടി ഗുണ്ടകളല്ല, ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ് ആക്രമണം നടത്തിയത്. എകെജി സെന്ററില്‍ നിന്നാണ് ഇവര്‍ വന്നത്. നിലവിലെ രാഷ്ട്രീയ അരാജകത്വത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സി‌പിഎം ബിജെപി ആര്‍എസ്എസ് എം ടി രമേശ് കുമ്മനം രാജശേഖരന്‍ ആക്രമണം കൊടിയേരി ബാലകൃഷ്ണന്‍ കെ സുരേന്ദ്രന്‍ Attack Cpm Bjp Kummanam Rajasekkharan Mt Ramesh K Surendran Kerala Bjp Kodiyeri Balakrishanan Cpi(m)-bjp Clash

വാര്‍ത്ത

news

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവം: മൂന്നുപേർ അറസ്റ്റില്‍

ബിനീഷ് കോടിയേരിയുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ ...

news

മകളെയും മകനെയും കൊല്ലാന്‍ ഇന്ദ്രാണി പദ്ധതിയിട്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍

ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ഡ്രൈവര്‍‍. ...

news

നൈറ്റ് ഡ്യൂട്ടിക്കിടെ നഴ്സിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 52കാരനായ സെക്യൂരിറ്റി അറസ്റ്റില്‍

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ...

news

ദിലീപ് മാത്രമല്ല, നടിയെ ആക്രമിച്ചതിൽ മറ്റൊരു നടനും പങ്ക് !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പുറമെ മലയാള സിനിമയിലെ മറ്റൊരു ...