‘താന്‍ ഒരു മതത്തെയും അപമാനിച്ചിട്ടില്ല, മൃത്യുഞ്ജയ ഹോമം എന്താണെന്ന് പിണറായിക്കറിയില്ല’: കെപി ശശികല

കോട്ടയം, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (16:38 IST)

Widgets Magazine

പറവൂരിലെ പ്രസംഗത്തിൽ തിരുത്തപ്പെടേണ്ടതായ ഒരു കാര്യവും താന്‍  പറഞ്ഞിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല. പ്രസംഗം മുഴുവൻ കേട്ടാൽ എല്ലാവർക്കും അതെല്ലാം മനസിലാകുമെന്നും പ്രസംഗം വിവാദമാക്കിയതിന്റെ പിന്നിൽ ആരെല്ലാമാണെന്ന് സംഘടനാതലത്തിൽ അന്വേഷിക്കുമെന്നും ശശികല പറഞ്ഞു.
 
പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് ഉറച്ച ബോധ്യമുണ്ടെന്നും, പറവൂരിലെ പ്രസംഗം വിവാദമാക്കിയത് വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ വിവാദമായെ കാണുന്നുള്ളുവെന്നും ശശികല വ്യക്തമാക്കി. മനോരമ ഓൺലൈനിലാണ്  കെപി ശശികലയുടെ പ്രതികരണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 
താന്‍ 1990 മുതല്‍ പൊതുരംഗത്ത് പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. ഇന്നേവരെ ഒരു മതത്തെയോ മതഗ്രന്ഥത്തെയോ അപമാനിച്ച് സംസാരിച്ചിട്ടില്ല. മതത്തെ അപമാനിച്ചതിന് ഇന്നവരെ തന്റെ പേരിൽ ഒരു കേസുമില്ലെന്നും ശശികല വ്യക്തമാക്കി.
 
മൃത്യുഞ്ജയ ഹോമവും മന്ത്രവും എന്താണെന്ന് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. മൃത്യുഞ്ജയ ഹോമം എന്താണെന്നറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നമുക്ക് പ്രിയപ്പെട്ട ആരുടെയെങ്കിലും ആയുസ്സിനുള്ള അപകടം ഒഴിവായി പോകാനാണു മൃത്യുഞ്ജയ ഹോമം നടത്തുന്നതെന്നും ശശികല പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കന്നുകാലി ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി

കന്നുകാലികളുമായി പോയ ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി. ഗോരക്ഷാ ...

news

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നീട് സംഭവിച്ചത് ഇങ്ങനെ !

വീട്ടമ്മയെ മൂന്നു വർഷത്തോളം തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ...

news

ഒമാൻ സർക്കാരിന്‍റെ ഇടപെടല്‍ വിജയം കണ്ടു; ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു - ഉടന്‍ ഇന്ത്യയിലെത്തും

ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിനെ ...

Widgets Magazine