‘താന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ‘; സുരേന്ദ്രനെ പൊങ്കാലയിട്ട് വീണ്ടും സോഷ്യല്‍ മീഡിയ

കോഴിക്കോട്, വെള്ളി, 11 ഓഗസ്റ്റ് 2017 (08:45 IST)

ഫേസ്ബുക്ക് പോസ്റ്റുകളില്‍ അബദ്ധങ്ങള്‍ എഴുതി ട്രോളന്‍മാര്‍ക്ക് പലവട്ടം ഇരയായ നേതാവാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലും സുരേന്ദ്രന്‍ ആ പതിവ് തെറ്റിച്ചില്ല.
 
അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തിയത് സംബന്ധിച്ച് സുരേന്ദ്രനിട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. മദനി പരോളില്‍ ഇറങ്ങി എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടെ പരോളും ജാമ്യവും തമ്മിലുള്ള വ്യത്യാസം അറിയില്ലേ എന്ന ചോദ്യവുമായി ട്രോളന്‍മാര്‍ എത്തി.
 
അബദ്ധം തിരിച്ചറിഞ്ഞ സുരേന്ദ്രന്‍ എല്ലാ തവണത്തേയും പോലെ പോസ്റ്റ് തിരുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ സുരേന്ദ്രനെ വെറുതെ വിടുമോ? എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ, ഈ പോസ്റ്റും അബദ്ധമാണല്ലോ സുരേന്ദ്രാ എന്നിങ്ങനെയുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സുരേന്ദ്രന്റെ കമന്റ് ബോക്സ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചു? മന്ത്രി ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കും, തീരുമാനമായി

പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെ കെ ...

news

പ്രമുഖ ദൃശ്യമാധ്യമത്തിലെ ദളിത് ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു? കാരണം കേട്ടാല്‍ ഞെട്ടും !

പ്രമുഖ ദൃശ്യ മാധ്യമത്തിലെ ദളിത് ജീവനക്കാരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ...

news

ദേ പിന്നേം പണി! ഇതിലും ദിലീപ് ജയിക്കും? - എസ്പി തന്നെ ‘ഇക്കാര്യം‘ പറഞ്ഞ സ്ഥിതിക്ക്?...

ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അന്നുതന്നെ ഡി ജി പി ലോക്‍നാഥ് ബെഹ്‌റയെ ...

news

ഭയപ്പെടുത്തി ചൈന; ദോക് ലാ മേഖലയിലെ ജനങ്ങളെ ഇന്ത്യൻ സേന ഒഴിപ്പിച്ചു - സൈനികർ നേർക്കുനേർ

ചൈ​ന​യു​മാ​യി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സി​ക്കിം അ​തി​ർ​ത്തി​യി​ലെ ദോക് ലാ മേഖലയില്‍ ...