‘ചലച്ചിത്ര പ്രതിഭകളെ തീര്‍ത്തും അധിക്ഷേപിക്കുന്ന പ്രവണത നല്ലതല്ല’: ഒമര്‍ ലുലു

സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ അതിര് കടക്കുന്നു: ഒമര്‍ ലുലു

AISWARYA| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (10:30 IST)
ഏത് വിഷയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അങ്ങനെ ചര്‍ച്ച ചെയുമ്പോള്‍ എന്തിനെയും ആരെയും ആര്‍ക്കും വിമശിക്കാം. അവ അതിര് കടക്കുന്നുണ്ടോയെന്ന് ആരും ശ്രദ്ധിക്കുന്നില്ലെന്നാണ് സത്യം. അവര്‍ക്ക് കിടിലന്‍ മറുപടിയുമായി നവാഗത സംവിധായകനായ ഒമര്‍ ലുലു രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.

എന്തിനേയും വിമര്‍ശനാത്മകമായി സമീപിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍, എന്നാല്‍ ഇത് കുറച്ച് അതിര് വിടുന്നില്ലേ? പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിദ്ധിക്ക് ലാല്‍, ശ്രീനിവാസന്‍ തുടങ്ങിയ മലയാള കണ്ട എക്കാലത്തേയും മികച്ച ചലച്ചിത്ര പ്രതിഭകളെ തീര്‍ത്തും അധിക്ഷേപിക്കുന്ന തരത്തില്‍ പല സിനിമാ ഗ്രൂപ്പുകളിലും പോസ്റ്റുകളിലും, കമന്റുകളിലും കണ്ടു. ഇത്തരക്കാരോട് പുച്ഛം മാത്രംമെന്നും ഒമര്‍ ലുലു പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :