‘കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാം’ - ആ അരും‌കൊല ചെയ്യുന്നതിന് മുന്‍പ് യുവാവ് പറഞ്ഞതിങ്ങനെയെല്ലാം...

വെള്ളി, 11 ഓഗസ്റ്റ് 2017 (15:22 IST)

Widgets Magazine

നാടിനെ നടുക്കുന്ന സംഭവമാണ് കൊച്ചി ചെറായി ബീച്ചില്‍ ഇന്ന് രാവിലെ നടന്നത്. പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍ (30) ആണ് കൊല്ലപ്പെട്ടത്. നാട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ശീതളിനൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിയായ പ്രശാന്ത് പിടിയില്‍‍.
 
രാവിലെ പത്തരയോടെയാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരുമിച്ച് ക്ഷേത്രത്തില്‍ പോയശേഷമാണ് ഇവര്‍ ബീച്ചിലെത്തിയത്. കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം തരാമെന്ന് ശീതളിനോട് പ്രശാന്ത് പറഞ്ഞു. ശീതള്‍ കണ്ണടച്ചു. ഉടനെ കയ്യില്‍ കരുതിയ ആയുധമുപയോഗിച്ച് നിരവധി തവണ യുവതിയെ കുത്തുകയായിരുന്നു. ബീച്ചിൽ വച്ച് കുത്തേറ്റ യുവതി തൊട്ടടുത്തുള്ള റോഡിലെത്തുകയും സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ ആറോളം കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
 
യുവതി ദീഎഘകാലമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്. യുവതിയുടെ മൃതദേഹം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘എന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ ശാരദക്കുട്ടി അസ്വസ്ഥയാകുന്നത് എന്തിനാണ് ‘?: ദീപാ നിശാന്ത്

ഇടതുപക്ഷ നിലപാടുകളോടുള്ള പ്രതീക്ഷ വലുതാണെന്നും ഇടതുപക്ഷത്തെ ഒരു ബദലായി കാണണമെന്നും ...

news

കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവരും, ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി പണക്കാരിയായത് നിമിഷങ്ങള്‍ക്കകം!

അസ്വാഭാവിക മരണമെന്ന് പൊലീസ് ആദ്യം എഴുതിത്തള്ളിയ കൊലക്കേസിന്റെ ചുരുളുകള്‍ അഴിഞ്ഞപ്പോള്‍ ...

news

ദിലീപിനെ അഴിക്കുള്ളിലാക്കാന്‍ പൊലീസ്, “അങ്ങനെ പറയില്ലെന്ന് നാദിര്‍ഷാ” - പുത്തന്‍ കളികളുമായി അന്വേഷണ സംഘം!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

വെങ്കയ്യ നായിഡു: അസാധാരണമായ നേതൃശേഷിയുടേയും സൗമ്യമായ പെരുമാറ്റത്തിന്റേയും ഉടമ

ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്ത് ...

Widgets Magazine