Widgets Magazine
Widgets Magazine

‘എന്‍റെ അമ്മയെ എനിക്ക് ഇഷ്ടമല്ല, എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല‘ എന്ന് പറഞ്ഞ കൂട്ടുകാരിക്ക് ഒരു സുഹൃത്തിന്റെ കുറിപ്പ്!

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (08:43 IST)

Widgets Magazine

ആണ്‍‌മക്കള്‍ക്ക് അടുപ്പം അമ്മയുമായിട്ടായിരിക്കും. അമ്മയെ ജീവനെപ്പോലെ സ്നേഹിക്കുന്ന മാതൃത്വത്തിന്റെ വില ഇരുപതുകളില്‍ മനസ്സിലാക്കിയ (വൈകി) യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എന്റെ അമ്മയെ എനിക്ക് ഇഷ്ടമല്ല, എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞ ഒരു കൂട്ടുകാരിക്ക് സമര്‍പ്പണമായിട്ടാണ് യുവാവ് പോസ്റ്റിട്ടിരിക്കുന്നത്.
 
പോസ്റ്റിന്റെ പൂര്‍ണരുപം: 
 
അന്നംകുട്ടി ചേട്ടന്‍!
 
ഒരുകാലത്ത് പറയാന്‍ മടിച്ചിരുന്ന പേരായിരുന്നു അമ്മയുടേത്! ഇപ്പൊ അറിയപ്പെടുന്നത് അതേ പേരില്‍‍! അമ്മയുടെയും മകനാണല്ലോ ഞാന്‍ എന്നിട്ടും എന്താണ് അമ്മയുടെ പേര് കൂടെ വരാത്തത് എന്ന് ചിന്തിച്ചപ്പോഴാണ്, അത്ര മോഡേന്‍ അല്ലാത്ത, കേട്ടാല്‍ ഒരു ചിരി വന്നേക്കാവുന്ന അമ്മയുടെ പേര് കൂടെ ചേര്‍ത്തത്. എല്ലാരും ഷോ ഓഫ്‌ എന്ന് പറഞ്ഞ് കളിയാക്കി. 
 
ഇമ്മളെ വൈറല്‍ ആക്കിയ വീഡിയോയില്‍ "എന്‍റെ പേര് ജോസഫ്‌ അന്നംകുട്ടി ജോസ്" എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് എല്ലാവര്‍ക്കും എന്നെ എളുപ്പം കണ്ടെത്താന്‍ പറ്റിയത്. എനിക്ക് അമ്മയുടെ ശബ്ദമാണ്, അതായത് പാറയിന്മേന്‍ ചിരട്ട ഇട്ട് ഉരയ്ക്കുന്ന ശബ്ദം. "എനിക്ക് അമ്മയുടെ ചീത്തത് മാത്രമാണ് കിട്ടിയത്" എന്ന് എപ്പോഴും ഞാന്‍ പരാതിപ്പെടുമായിരുന്നു. "നിനക്ക് എന്‍റെ വടിവൊത്ത പുരികം കിട്ടിയില്ലെടാ" എന്ന് പറഞ്ഞ് പുള്ളിക്കാരി പഴയ കല്യാണ ഫോട്ടോ കാണിച്ച് എന്നെ ആശ്വസിപ്പിക്കും. 
 
അപ്പനും മക്കളും സുന്ദരന്മാരായി നടക്കുമ്പോള്‍‍, അത്ര സുന്ദരിയല്ലാത്ത എന്‍റെ അമ്മയ്ക്ക് ചെറിയ Complex ഒക്കെ ഉണ്ട്! ഒരു ഫോട്ടോ എടുത്താല്‍ ഉടനെ തന്നെ അമ്മയ്ക്ക് കാണണം, സുന്ദരിയാണോ എന്നറിയാന്‍‍. ചൂടത്തിയാണ് എന്‍റെ അമ്മ, അത്ര കണ്ട് Discipline ഇല്ലാത്ത മൂന്ന് ആണ്‍മക്കളെയും, തീരെ കുടുംബത്ത് ഇരിക്കാത്ത എന്‍റെ അപ്പനെയും മാനേജ് ചെയ്യാന്‍ അവര്‍ക്ക് ആ ചൂടന്‍ സ്വഭാവം ആവശ്യമായിരുന്നു. 
 
അതിരാവിലെ മുറ്റമടിച്ചു, ചോറ് വച്ച്, രാവിലെ മുതല്‍ വൈകുന്നേരം വരെ പിള്ളേരെ പഠിപ്പിച്ച് സ്കൂളില്‍ നിന്ന് വന്ന്, പിന്നെയും വസ്ത്രങ്ങള്‍ അലക്കി, രാത്രി ഭക്ഷണം വെച്ച് ഒരു അടിമയെപ്പോലെ ഓടി നടന്ന് പണിയെടുക്കുന്ന അമ്മയെ മനസ്സിലാക്കാന്‍ അന്ന് എനിക്ക് പറ്റിയിരുന്നില്ല. അതൊന്നും മനസ്സിലാക്കാതെ വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തിയിട്ടുണ്ട് ഒരുപാട്.
 
നമ്മള്‍ അനുഭവിക്കുന്ന, അനുഭവിച്ച കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ആകെത്തുകയുടെ പേരാണ് അമ്മ! അത് തിരിച്ചറിഞ്ഞാല്‍ പിന്നെ വലിയ പരാതികള്‍ ഒന്നുമുണ്ടാകില്ല! എനിക്കത് മനസ്സിലാക്കാന്‍ ഇരുപതികളിള്‍ എത്തേണ്ടി വന്നു.
 
ഇന്നലെ കൂട്ടുകാരി നില്ജയുടെ കല്യാണത്തിന് ഇരാറ്റ്പേട്ടയില്‍ പോയിരുന്നു, അപ്പോള്‍ അവിടെവെച്ച് ഒരു പെണ്‍കുട്ടി ചിരിച്ചുകൊണ്ട് ഓടി വന്ന് ചോദിച്ചു.
"അന്നംകുട്ടിചേട്ടന്‍ അല്ലെ ?"
"അതേ, അന്നംകുട്ടിചേട്ടനാണ്" ഞാന്‍ പറഞ്ഞു.
 
ആദ്യമായാണ് പേര് പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം വന്നത്...അന്നംകുട്ടി ചേട്ടന്‍‍!! അമ്മയുടെ സ്നേഹത്തിന്‍റെ വലിപ്പം തിരിച്ചറിയുന്നിടത്താണ് നമ്മള്‍ വളരാന്‍ തുടങ്ങുന്നത്. സച്ചിദാനന്ദന്‍ എഴുതിയ വരികള്‍ ലോകത്തെ എല്ലാ അമ്മമാര്‍ക്കും ചേരും:
 
"ഉഴുവുന്ന കാളയ്ക്കറിയുമോ വിതയ്ക്കുന്ന വിത്തിനെക്കുറിച്ച്? വറുക്കുന്ന ചട്ടിക്കറിയുമോ അപ്പത്തിന്‍റെ സ്വാദിനെക്കുറിച്ച് ? ആ കാളയാണ് ഞാന്‍, ആ ചട്ടിയാണ് ഞാന്‍"
സമര്‍പ്പണം: എന്‍റെ അമ്മയെ എനിക്ക് ഇഷ്ടമല്ല എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞ് കരഞ്ഞ കൂട്ടുകാരി നിനക്ക്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മാനഭംഗക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷാവിധി ഇന്ന്; ജയിലിലെത്തി ശിക്ഷ വിധിക്കും, ഉത്തരേന്ത്യ കനത്ത സുരക്ഷയില്‍

മാനഭംഗക്കേസില്‍ ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് സിങിന്റെ ശിക്ഷ സിബിഐ കോടതി ഇന്ന് ...

news

സ്‌കൂളിലേക്കിറങ്ങവേ വിദ്യാര്‍ത്ഥിനി ഓടി വാതില്‍ കുറ്റിയിട്ടു; പിന്നെ സംഭവിച്ചത് ഇങ്ങനെ !

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പാലോട് ...

news

‘പെണ്ണ് ചതിക്കും! ഒന്നുകില്‍ കാമുകനെ, അല്ലെങ്കില്‍ ഭര്‍ത്താവിനെ‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

പെണ്ണ് ചതിക്കും എന്നൊരു പഴമൊഴി കേരളത്തില്‍ ഇപ്പോഴും ഉണ്ട്. പെണ്ണായി പിറന്നോ അവള്‍ ...

news

400 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസുകാരന്‍ ബോംബുമെടുത്ത് ഓടിയത് ഒരു കിലോമീറ്റര്‍! - സ്വന്തം ജീവന്‍ പോലും നോക്കിയില്ല

സ്കൂളില്‍ ബോബ് വെച്ചിട്ടുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ഹെഡ് കോണ്‍‌സ്റ്റബിള്‍ അഭിഷേക് ...

Widgets Magazine Widgets Magazine Widgets Magazine