‘അങ്ങനെ മറക്കാന്‍ കഴിയുന്നതല്ല ദിലീപ് എന്നോട് ചെയ്തത്’ - ദിലീപിനെതിരെ ലക്ഷ്മി രാമകൃഷ്ണന്‍

ശനി, 12 ഓഗസ്റ്റ് 2017 (14:19 IST)

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമയില്‍ നിന്നും ദിലീപ് മുന്‍‌കൈ എടുത്ത് ഒഴിവാക്കിയെന്ന് പറഞ്ഞ് നടീനടന്മാരടക്കം പലരും രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ പുതിയ ആളാണ് ലക്ഷ്മി രാമകൃഷ്ണന്‍. 
 
ദിലീപ് തന്നോട് ചെയ്തത് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ലെന്നും ദിലീപ് ഇടപെട്ട് തന്നെ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ലക്ഷ്മി പറയുന്നു. മീരാ ജാസ്മിന്‍ , ദിലീപ് ജോഡികള്‍ ഒന്നിച്ച കൊല്‍ക്കത്ത ന്യൂസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് സംഭവം നടക്കുന്നത്. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ഉണ്ടെന്നും ചെയ്യണമെന്നും എന്റെ സുഹൃത്തായ വ്യക്തി പറഞ്ഞു. ചിത്രത്തിലെ പ്രധാനി ആയിരുന്നു അദ്ദേഹം.
 
എന്നാല്‍, ഷൂട്ടിങ് തുടങ്ങിയെങ്കിലും എന്നെ മാത്രം വിളിച്ചില്ല. കാരണമറിയാന്‍ അദ്ദേഹത്തെ വിളിച്ചു. അപ്പോള്‍ സുഹൃത്ത് ഉരുണ്ടുകളിച്ചു. കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലാത്തതിനാല്‍ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞു ഞാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം പരാജയങ്ങളായതിനാല്‍ അതിലെ നായകന്‍ എന്നെ ഒഴിവാക്കാന്‍ പറഞ്ഞുവെന്ന്. - ലക്ഷ്മി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് സിനിമ ലക്ഷ്മി രാമകൃഷ്ണന്‍ കൊല്‍ക്കത്ത ന്യൂസ് Dileep Cinema Lakshmi Ramakrishnan Kolkatha News

വാര്‍ത്ത

news

“26 ദിവസത്തിന് ശേഷം വാട്സാപ്പിലൂടെ ഒരു സന്ദേശം അയച്ചു, ഇതിനെയാണോ പരാതിയെന്നു പറയുന്നത്” ? - ദിലീപിനെ പൊളിച്ചടുക്കി പൊലീസ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

മലയാളികളെ പാഠം പഠിപ്പിക്കാന്‍ യോഗി ആദിത്യനാഥ് കേരളത്തിലേക്ക്? വരട്ടെ ... ; എം ബി രാജേഷിന്റെ വാക്കുകളില്‍ ഞെട്ടി ബിജെപി

ഉത്തര്‍‌പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ 30 ...

news

ആമിര്‍ഖാന്‍ ചെയ്താല്‍ ആഹാ, നമ്മുടെ പിള്ളേര് ചെയ്താല്‍ ഓഹോ - ഫ്രീക്കന്മാര്‍ക്ക് കട്ട സ്പോട്ടുമായി ബെഹ്‌റ

കേരളത്തില്‍ മിക്കവരും സദാചാര പൊലീസാണെന്ന് ഡിജിപി ലോക്‍നാഥ് ബെഹറ. സമൂഹത്തില്‍ ഈ പ്രവണതകള്‍ ...

news

ആപത്ത് സമയത്ത് കൂടെനിന്ന കൂട്ടുകാരനെ ദിലീപ് കൈവിട്ടു! - അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി നടന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ആരോപണ വിധേയനാകുകയും പൊലീസ് താരത്തെ മണിക്കൂറുകളോളം ...