ഹാദിയയുടെ വീട്ടുതടങ്കലില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (08:32 IST)

വീട്ടുതടങ്കലില്‍ ആണെന്ന ആരോപണങ്ങള്‍ ശരിവെച്ച് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനു ഉത്തരവിട്ടു. ഹാദിയയുടെ വീട്ടുതടങ്കലുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസ് ഉത്തരവിട്ടു.
 
കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. ഹദിയയെ പുറത്തുകടക്കാന്‍ അനുവദിക്കാതെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഗുരുതരമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
 
നേരത്തേ, വനിതാ കമ്മീഷനും ഹാദിയ വീട്ടുതടങ്കലില്‍ ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസ് സുപ്രിം‌കോടതിയുടെ പരിധിയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിനെ കാണാന്‍ വന്‍‌താരനിര

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

news

ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ചൈനയില്‍

സാമ്പത്തിക ശക്തികേന്ദ്രങ്ങളായ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് സമ്മേളനത്തില്‍ ...

news

സന്തത സഹചാരികള്‍ ഓരോരുത്തരായി ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലിലേക്ക്!

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

news

ദിലീപിനെ കണ്ട മീനാക്ഷി കരഞ്ഞില്ല, പക്ഷേ അവള്‍ക്ക് പറയാനുണ്ടായിരുന്നു ചിലത്! - മീനാക്ഷിയുടെ പ്രതികരണം വൈറലാകുന്നു

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...