സ്വാശ്രയ എംബിബിഎസ് ഫീസ് നിശ്ചയിച്ചു; 85 ശതമാനം സീറ്റില്‍ അഞ്ചര ലക്ഷം, അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

സ്വാശ്രയ എം.ബി.ബി.എസ്​ ഫീസ്​ നിശ്​ചയിച്ചു

Private medical education , എംബിബിഎസ്, സ്വാശ്രയ മെഡിക്കൽ കോളേജ്
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 26 ജൂണ്‍ 2017 (17:01 IST)
സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള സീറ്റുകളിലെ ഫീസ് നിശ്ചയിച്ചു. എംബിബിഎസ് പ്രവേശനത്തിനുള്ള 85 ശതമാനം സീറ്റുകളിൽ 5.5 ലക്ഷം രൂപയായിരിക്കും ഫീസ്. എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയാണ്. ഫീസ് നിര്‍ണയ സമിതിയുടേതാണ് ഈ തീരുമാനം.

10 മുതല്‍ 15 ലക്ഷം രൂപ വരെ വേണമെന്ന ആവശ്യമാണ് സ്വാശ്രയ മാനേജുമെന്റുകള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് സമിതിയുടെ തീരുമാനം. അതേസമയം, പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്നും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമെന്നും ഇതിനെതിരെ നാളെ കോടതിയ സമീപിക്കുമെന്നും മാനേജുമെന്റുകള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :