സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ശേഷം പിതാവ് ആത്മഹത്യ ചെയ്തു; സംഭവം നെയ്യാറ്റിന്‍‌കര

തിരുവനന്തപുരം, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (09:35 IST)

തിരുവനന്തപുരത്തെ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ചെയ്തു. നെയാറ്റിന്‍‌കര മാരായമുട്ടത്ത് ഞായറാഴ്ചയായിരുന്നു സംഭവം. മാരായമുട്ടം കാവുവിള മലയില്‍ക്കട ബിഎസ് ഭവനില്‍ ബിജുവാണ് പത്ത് വയസുകാരിയായ മകള്‍ അലീനയെ കൊലപ്പെടുത്തിയത്.
 
ഭിന്നശേഷിക്കാരിയാണ് അലീന. മകള്‍ ഭിന്നശേഷിക്കാരിയായതില്‍ ബിജുവിന് ഭാര്യയോടും ജീവിതത്തോടും വെറുപ്പും അമര്‍ഷവുമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യ സെല്‍‌വറാണിയുമായി ബിജു മിക്കദിവസവും കലഹിക്കാറുണ്ടായിരുന്നതായി പോലീസ് പറയുന്നു.
 
ഞായറാഴ്ച സെല്‍വറാണിയും മറ്റൊരു മകള്‍ ദയയും വീടിനു പുറത്തുപോയ സമയത്താണ് സംഭവം. അലീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. അതിനു ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ മാരായമുട്ടം പോലീസ് കേസെടുത്തു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇത്തവണ ‘വാമനനെ’ ഒഴിവാക്കി കഥകളിയെ കൂട്ടുപിടിച്ച് അമിത് ഷാ; മലയാളത്തില്‍ ഓണാശംസ അറിയിച്ച് അമിത് ഷാ

മലയാളികളെ അതിശയിപ്പിച്ച് ഓണാശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ...

news

ഹാദിയയുടെ വീട്ടുതടങ്കലില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ഹാദിയ വീട്ടുതടങ്കലില്‍ ആണെന്ന ആരോപണങ്ങള്‍ ശരിവെച്ച് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനു ...

news

ദിലീപിനെ കാണാന്‍ വന്‍‌താരനിര

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

news

ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ചൈനയില്‍

സാമ്പത്തിക ശക്തികേന്ദ്രങ്ങളായ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് സമ്മേളനത്തില്‍ ...

Widgets Magazine