സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. തൊടുപുഴ കല്ലൂര്‍ക്കാട് നാഗപ്പുഴ ഇടപ്പറമ്പില്‍ അജോയി ആണ് പിടിയിലായത്. ഒരാഴ്ചയായി കാസര്‍കോട് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ഇയാള്‍ രാജകുമാരി സ്വദേശികളായ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് പീഡിപ്പിച്ചത്. മൂന്നാറിലെ ലോഡ്ജില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. ഇവരെ മൂന്നാര്‍ ചുറ്റിക്കാണിച്ച ശേഷം സമ്മാനങ്ങളും വാങ്ങി നല്കി.
പെണ്‍കുട്ടികള്‍ മക്കളാണെന്ന് പറഞ്ഞാണ് ഇയാള്‍ റൂം ബുക്ക് ചെയ്തത്. അസുഖമായതിനാല്‍ ഭാര്യ വന്നില്ലെന്നും പറഞ്ഞു.
ഭാര്യാസഹോദരിയുടെ വീട്ടില്‍ വച്ചാണ് അജോയി പെണ്‍കുട്ടികളുമായി പരിചയത്തിലാകുന്നത്. ഡ്രൈവറായ ഇയാള്‍ ബ്രോക്കര്‍ ഇടപാടും നടത്താറുണ്ട്.