Widgets Magazine Widgets Magazine

സ്കൂളിൽ കയറിയ കള്ളന് ലഭിച്ചത് പ്രതീക്ഷിക്കാത്ത 'ലോട്ടറി'; സംഭവം നടന്നത് കാസർകോട് !

കാസർകോട്, ചൊവ്വ, 6 ജൂണ്‍ 2017 (11:30 IST)

Widgets Magazine
theft,school,police,kasargod,	മോഷണം,സ്കൂൾ,പോലീസ്

സ്കൂളുകളെയും വെറുതെ വിടാതെ മോഷ്ടാക്കൾ വിലസുന്നു. കാസർകോട് കുമ്പള കൊടിയമ്മ കോഹിനൂർ പബ്ലിക് സ്കൂളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സ്കൂളിനകത്ത് പ്രവേശിച്ച കളളനാകട്ടെ പ്രതീക്ഷിക്കാത്ത ലോട്ടറിയാണ് കിട്ടിയത്. ഓഫീസ് മുറിയിലെ മേശക്കകത്ത് സൂക്ഷിച്ചിരുന്ന 5, 60,000 രൂപയുമായാണ് കളളന്‍ രക്ഷപ്പെട്ടത്.
 
അടുത്ത ദിവസം രാവിലെ സ്ക്കൂൾ തുറക്കാൻ അധികൃതർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓഫീസ് മുറിയുടെ പൂട്ട് തകർത്ത നിലയിലായിരുന്നു. തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അധികൃതരുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 
കുമ്പള എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്കൂളിൽ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥത്തെത്തിയിരുന്നു. സ്കൂളിന്റെ വികസന കാര്യങ്ങൾക്കായി സ്വരൂപിച്ചതുൾപ്പെടെയുള്ള തുകയാണ് മോഷണം പോയതെന്ന് അധികൃതര്‍ അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹിന്ദുവിനെ പ്രണയിച്ച് വിവാഹം ചെയ്തു; വൈരാഗ്യം തീര്‍ക്കാന്‍ ഗര്‍ഭിണിയായ മുസ്ലിം യുവതിയോട് ആ അമ്മ ചെയ്തത് ഇങ്ങനെ !

മതവും ജാതിയും മനുഷ്യരെ കൊല്ലുന്ന ഒന്നായി മാറികഴിഞ്ഞു. അതിന് ഒരു ഉദാഹരണമാണ് സ്വന്തം ...

news

പിഞ്ചു കുഞ്ഞിനെ ഓട്ടോയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു, അമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഓട്ടോറിക്ഷയില്‍ നിന്ന് ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ ...

news

മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും, മണിച്ചനും താത്തയും വീണ്ടും ഉണ്ടാകുമെന്ന് മന്ത്രി സുധാകരൻ

ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി ...

news

കേന്ദ്ര സര്‍ക്കാര്‍ ശ്രീനാരായണ ഗുരുവിനെ തള്ളിയോ; കേന്ദ്ര സർവകലാശാലക്ക് ഗുരുവിന്റെ പേരിടില്ല !

കേരളത്തിലെ കേന്ദ്ര സർവകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന നിർദ്ദേശം കേന്ദ്ര ...

Widgets Magazine Widgets Magazine