സോളാർ കേസ്; ഹേമചന്ദ്രനേയും പദ്മകുമാറിനേയും ഹരികൃഷ്ണനേയും സസ്പെൻഡ് ചെയ്തേക്കും, കേരള പൊലീസിൽ വൻ അഴിച്ചുപണി നടന്നേക്കും

വ്യാഴം, 12 ഒക്‌ടോബര്‍ 2017 (09:06 IST)

സോളാർ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ രൂക്ഷ വിമർശനമുള്ള ഡിജിപി എ ഹേമചന്ദ്രന്‍, എഡിജിപി പദ്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായി സർക്കാർ. മൂവരേയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.
 
മൂന്നുപേര്‍ക്കുമെതിരേ  നടപടി സ്വീകരിക്കാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇന്റലിജന്‍സ് മേധാവിയെന്ന നിലയില്‍ ശക്തനായിരുന്ന ഹേമചന്ദ്രനെ ഇപ്പോള്‍  കെഎസ്ആര്‍ടിസിയിലേക്ക് നിയോഗിച്ചത് തരംതാഴ്ത്തലിനു തുല്യമാണെന്നാണ് നിരീക്ഷകർ പറയുന്നത്. 
 
തന്റെ അശ്ലീല ദൃശ്യങ്ങൾ പുറത്തുവിട്ടത് എ ഡി ജി പി പത്മകുമാറാണെന്ന സരിതയുടെ പുതിയ വെളിപ്പെടുത്തലിൻ മേൽ പത്മകുമാറിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന കമ്മീഷന്റെ ശുപാർശ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ പത്മകുമാർ പീഡനക്കേസിൽ പ്രതിയാകാനും സാധ്യതയുണ്ട്.
 
പുതിയ സാഹചര്യത്തില്‍ കേരളാ പോലീസില്‍ വന്‍ അഴിച്ചുപണി വരും. വിജിലന്‍സ് ഡയറക്ടറായി പുതിയ ആളെ ഉടന്‍ നിയമിക്കും. ക്രൈംബ്രാഞ്ചിലും പുതിയ തലവന്‍ വരും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സരിത എസ് നായർ കോൺഗ്രസ് പൊലീസ് Congress Police Solar Case സോളാർ കേസ് Saritha S Nair

വാര്‍ത്ത

news

'ഇര സ്വന്തം അമ്മയാണോ, മകളാണോ എന്ന് ഈ ചെന്നായ്ക്കൾ തിരിച്ചറിയില്ല' - വൈറലാകുന്ന പോസ്റ്റ്

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത് പതിവാണ്. തനിക്ക് ...

news

രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുണ്ട്, കാരണമറിയില്ല: തുറന്നു സമ്മതിച്ച് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി

മോദി സർക്കാരിനെതിരെ ഉയരുന്ന രൂക്ഷ വിമർശനങ്ങൾക്കിടെ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ...

news

പമ്പുകൾ അടച്ചിടില്ല; സമരം പിൻവലിച്ചു

ഒക്ടോബർ 13 വെള്ളിയാഴ്ച നടത്താനിരുന്ന സമരം രാജ്യത്തെ പെട്രോൾ പമ്പുടമകൾ പിൻവലിച്ചു. വിവിധ ...

news

സരിതയുടെ കത്തിൽ മോഹൻലാലിന്റെ പേര്, മമ്മൂട്ടിക്ക് സോളാർ ടീം നൽകിയ പത്ത് ലക്ഷം? - ഒടുവിൽ അതിനും തീരുമാനമായി

സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായർ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഉയർത്തി കാണിച്ച ആ ...