തിരുവനന്തപുരം|
സജിത്ത്|
Last Modified ബുധന്‍, 8 നവംബര്‍ 2017 (10:25 IST)
സോളാര്‍ കേസില്‍ തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ജസ്‌റ്റിസ് ശിവരാജൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സുപ്രീം കോടതി മുൻ ജഡ്‌ജി അരിജിത്ത് പാസായത്തിന്റെ അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നുതന്നെ പുറപ്പെടുവിക്കുമെന്നാണ് വിവരം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയിലും സോളാർ കേസ് അന്വേഷിച്ച എ ഹേമചന്ദ്രന്റെ അന്വേഷണ സംഘത്തിനുണ്ടായ വീഴ്ചകളുമായിരിക്കും അന്വേഷിക്കുക. പൊതു അന്വേഷണമായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് വിവരം. സരിത എസ്. നായര്‍ ഉന്നയിച്ച
ലൈംഗിക ആരോപണങ്ങളിൽ പ്രാഥമിക പരിശോധന നടത്തിയതിനു ശേഷം മാത്രം കേസെടുത്താല്‍ മതിയെന്നും മന്ത്രിസഭ തീരൂമാനിച്ചു.
കഴിഞ്ഞ മാസം 11ന് ചേർന്ന മന്ത്രിസഭായോഗംഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരുന്നു. സോളാർ കമ്മീഷൻ റിപ്പോർട്ടും തുടർനടപടികളും അടങ്ങുന്ന റിപ്പോർട്ട് വ്യാഴാഴ്ച നിയമസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് ഇന്നു ചേർന്ന മന്ത്രിസഭയിൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനമുണ്ടായത്.