സി കെ ജാനുവിന് കാര്‍ വാങ്ങിക്കൊടുത്തത് കുമ്മനമോ? - വെളിപ്പെടുത്തി ജാനു

തിങ്കള്‍, 28 ഓഗസ്റ്റ് 2017 (09:48 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ജനാധിപത്യ രാഷ്ട്രിയ സഭാ നേതാവ് സികെ ജാനു രണ്ട് മാസം മുമ്പ് കാര്‍ വാങ്ങിയത് ഒരു വലിയ സംഭവമായിരുന്നു. വിവാദങ്ങളും ചര്‍ച്ചകളും അതിനെപ്രതി നടന്നു. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സി കെ ജാനു. മണ്ണില്‍ അധ്വാനിച്ചും ലോണ്‍ എടുത്തുമാണ് താന്‍ കാര്‍ വാങ്ങിയതെന്ന് ജാനു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.  
 
മണ്ണില്‍ അധ്വാനിച്ചാണ് ഞാന്‍ ജീവിക്കുന്നത്. കൃഷി ചെയ്ത് കിട്ടിയ പണം കൊണ്ടാണ് കാര്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം വിറ്റത് ആറ് ക്വിന്റല്‍ കുരുമുളകാണ്. കിലോയ്ക്ക് അന്ന് എണ്ണൂറ് രൂപ വരെ വിലയുണ്ടായിരുന്നു. വിറ്റ് കിട്ടിയതില്‍ നിന്നും നാലു ലക്ഷം രൂപ കാര്‍ എടുക്കാന്‍ രൊക്കം പണം കൊടുത്തു, ബാക്കി ലോണും. ഇനി ലോണ്‍ അടച്ച് തീര്‍ക്കണം. - ജാനു പറയുന്നു.
 
കുമ്മനം രാജശേഖരന്‍ വാങ്ങിത്തന്നതല്ല എനിക്കീ കാര്‍ എന്ന് ജാനു പറയുന്നു. ആദിവാസികള്‍ക്കെന്താ കാര്‍ വാങ്ങിയാലെന്ന് ജാനു ചോദിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ കാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ താന്‍ കുലുങ്ങിയില്ലെന്നും ജാനു പറയുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ആദ്യം കേരളത്തിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കൂ, എന്നിട്ട് ഇങ്ങോട്ട് വാ’ ; പിണറായിയോട് ബിജെപി നേതാവ്

ഹരിയാനയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് ...

news

‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ : വെല്ലുവിളിച്ച് ലാലുപ്രസാദ്

ആര്‍ജെഡി വിളിച്ചു ചേര്‍ത്ത ബിജെപി വിരുദ്ധ റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ...

news

‘എന്‍റെ അമ്മയെ എനിക്ക് ഇഷ്ടമല്ല, എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല‘ എന്ന് പറഞ്ഞ കൂട്ടുകാരിക്ക് ഒരു സുഹൃത്തിന്റെ കുറിപ്പ്!

ആണ്‍‌മക്കള്‍ക്ക് അടുപ്പം അമ്മയുമായിട്ടായിരിക്കും. അമ്മയെ ജീവനെപ്പോലെ സ്നേഹിക്കുന്ന ...

Widgets Magazine