സിപിഎം ഓഫീസുകള്‍ക്കു നേരെ ആക്രമണം

കോഴിക്കോട്/കാസര്‍കോട്| WEBDUNIA| Last Modified വ്യാഴം, 28 ജനുവരി 2010 (10:49 IST)
കോഴിക്കോടും കാസര്‍കോടും സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ക്ക് നേരെ ആക്രമണം. കോഴിക്കോട് നാദാപുരം തൂണേരിയിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയായിരുന്നു ബോംബാക്രമണം. പുലര്‍ച്ചെ നാലു മണിയോടെയാണ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ ഓഫീസിന്‍റെ ചുവരുകള്‍ ഭാഗികമായി തകര്‍ന്നു. സംഘര്‍ഷമൊഴിവാക്കാന്‍ സംഭവസ്ഥലത്ത്‌ പൊലീസ്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

കാസര്‍കോട്‌ തൃക്കരിപ്പൂര്‍ എളമ്പറ്റയിലെ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിന്‌ നേരെയായിരുന്നു ആക്രമണം. സി പി എം നിയന്ത്രണത്തിലുള്ള നവോദയ വായനശാല തീവച്ചു നശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ സി പി എം ഇന്നു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :