Widgets Magazine Widgets Magazine

സഹോദരിയുടെ വീട്ടില്‍ പ്ലാൻ ചെയ്ത് മോഷണം; സഹോദരനും സുഹൃത്തും അറസ്റ്റിൽ

തിങ്കള്‍, 5 ജൂണ്‍ 2017 (10:22 IST)

Widgets Magazine

സഹോദരിയുടെ വീട്ടിൽ മോഷണം നടത്തിയ സഹോദരനും സുഹൃത്തും അറസ്റ്റിൽ. എടവണ്ണ ശാന്തിനഗർ കുറുപറമ്മേൽ റാഷിദ്, സുഹൃത്ത് കളരിക്കൽ രോഹിത് എന്നിവരാണ് അറസ്റ്റിലായത്.  റാഷിദിന്റെ സഹോദരി കുറുപ്പറമേൽ ഷമീറയുടെ വീട്ടിലാണ് മോഷണം നടന്നത്. 
 
സംഭവം നടന്നത് ശനിയാഴ്ച രാവിലെയാണ്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് വാതിലും അലമാരയും കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 14,000ത്തോളം രൂപയുമാണ് മോഷ്ടിച്ചത്. റാഷിദു രോഹിത്തും തമ്മിൽ പദ്ധതിയിട്ടതിനനുസരിച്ചായിരുന്നു മോഷണം. 
 
സംഭവ ദിവസം ഷമീറ ജോലിക്ക് പോയിരുന്നു. സഹോദരന്റെ കുട്ടിയെ കാണാനെന്ന  വ്യാജേന റാഷിദ് അമ്മയെ മാറ്റി. അതിനു ശേഷം മോഷമത്തിന് സൗകര്യം ഒരുക്കുകയായിരുന്നു. സഹോദരന്റെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ഷമീറയുടെ മാതാവാണ് മോഷണ വിവരം പൊലീസിനെ അറിയിച്ചത്. 
 
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സഹോദരന്‍ തന്നെയാണ് ഇതിനു പിന്നില്‍ എന്ന് മനസിലായി. റാഷിദിന്റെയും സുഹൃത്തിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. എസ്ഐ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അവസാനം കാത്തിരുന്ന ആ ദിവസം എത്തി; എന്നാല്‍ സംഭവിച്ചതോ?

താലി കെട്ടാന്‍ നിമിഷങ്ങള്‍ മാത്രം വിവാഹ പന്തലിന് സമീപം വരന്‍ കുഴഞ്ഞു വീണു മരിച്ചു. ...

news

ബസ്സും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച്‌ 22 പേര്‍ വെന്തു മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ബസ്സും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ 22 പേര്‍ വെന്തു മരിച്ചു. ...

news

ഇന്ന് ലോക പരിസ്ഥിതി ദിനം; ഒരു കോടി വൃക്ഷത്തൈകൾ നടാൻ കേരളം!

നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ...

news

സല്യൂട്ടടിച്ച് സെന്‍കുമാര്‍, സൗഹൃദച്ചിരിമഴയിൽ മുഖ്യമന്ത്രി; ഒടുവില്‍ പിണറായിയും ഡിജിപിയും വേദി പങ്കിട്ടു

മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ടി.പി സെന്‍കുമാറും ഒരേ വേദിയിലെത്തി. വയനാട് ...

Widgets Magazine Widgets Magazine